25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 22, 2025
March 19, 2025
March 18, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025
March 16, 2025

ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യാക്കുറിപ്പില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ പേര്

Janayugom Webdesk
ലഖ്നൗ
November 1, 2021 10:25 am

പഞ്ചാബ് നാഷണൽ ബാങ്ക് ഡെപ്യൂട്ടി ഡയറക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഫൈസാബാദ് ശാഖക്ക് സമീപത്തെ താമസ സ്ഥലത്താണ് ശ്രദ്ധ ഗുപ്ത (32) എന്ന യുവതിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ രണ്ട് ഐഎപിഎസുകാരുടെ പേര് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വാതിൽ തുറക്കാതെ വന്നതിനെ തുടര്‍ന്ന് രാവിലെ സ്ഥലത്തെത്തിയ പാൽവില്പനക്കാരനാണ് വീട്ടുടമസ്ഥനെ വിവരം അറിയിക്കുന്നത്.

ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അയോധ്യ പൊലീസ് സീനിയർ എസ്‌പി ശൈലേഷ് പാണ്ഡെ പറഞ്ഞു. 2015ൽ സീനിയർ ക്ലർക്കായിട്ടാണ് ശ്രദ്ധ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് പരീക്ഷയെഴുതി ഡെപ്യൂട്ടി മാനേജർ സ്ഥാനത്തെത്തുകയായിരുന്നു. ശ്രദ്ധ ഗുപ്ത അവിവാഹിതയാണെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാകുറിപ്പിൽ ഐപിഎസ് ഓഫീസർ, അയോധ്യ എസ്‌പി എസ് ആശിഷ് തിവാരി, മറ്റൊരു പൊലീസുകാരൻ അനിൽ റാവത്ത്, യുവതിയുടെ മുൻ പ്രതിശ്രുത വരൻ വിവേക് ഗുപ്ത എന്നിവരുടെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇവർക്കെതിരെയുള്ള ആരോപണമെന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

eng­lish sum­ma­ry: Woman banker dies by suicide

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.