ആഗോളത്തലത്തില്‍ വ്യാപിച്ച കോവിഡ് 19 വൈറസിനെ തുരത്താന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ബിജെപി നേതാവ്. ഉത്തർപ്രദേശിലെ ബൽറാംപുരിൽ നിന്നുള്ള ബിജെപി നേതാവ് മഞ്ജു തിവാരിയാണ് വെടിയുതിർത്തത്.
കൊറോണയ്ക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഡ്യമായി വീടുകളിലെ വൈദ്യുതി വിളക്കുകളണച്ച് തിരി തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപംതെളിയിക്കൽ ആഹ്വാനത്തിനു പിന്നാലെയാണ് ബിജെപി നേതാവ് ആകാശത്തേക്ക് വെടിയുതിർത്തത്.
BJP Mahila ziladhyaksh manju tiwari from up finally shoot coronavirus 😂#BJPSthapnaDiwas#9Baje9Minutes#ModijiDontMakeUsFoolAgain pic.twitter.com/4m7aqsitax
— Suresh Sharma (@Suresh_708) April 6, 2020
വീട്ടിൽ വിളക്കുകൾ കത്തിച്ച ശേഷമായിരുന്നു മഞ്ജു തിവാരിയുടെ വെടിവെയ്ക്കല്. വിളക്കുകൾ കത്തിച്ച് കൊറോണ വൈറസിനെ അകറ്റുക എന്ന അടിക്കുറിപ്പോടെ മഞ്ജു തിവാരി തന്നെയാണ് വിഡീയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. സംഭവത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. തോക്ക് മഞ്ജു തിവാരിയുടെ ഭർത്താവ് ഓം പ്രകാശിന്റെതാണെന്നാണ് റിപ്പോർട്ട്.
അതേസമയം ബിജെപി നേതാവിന്റെ വീഡിയോ വളരെയധികം പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റായ തിവാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും ബൽറാംപൂർ പൊലീസ് പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 286, ആയുധ നിയമത്തിലെ സെക്ഷൻ 30 എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.