അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗൂരുഗ്രാമിലാണ് സംഭവം. ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് യുവതി. ശനിയാഴ്ച യുവതി സഹോദരിയുമായി സംസാരിക്കുന്നതിനിടെ ലൈസൻസുള്ള തോക്കില്‍ നിന്ന് ഭര്‍ത്താവ് വെടിയുതിര്‍ക്കുകയായിരുന്നു.
മുന്‍ സൈനികനായിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. വെടിവെച്ചതിന് ശേഷം ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചതിന്റെ അടിസ്ഥാനത്തിൽ ഭാര്യയെ വെടിവെച്ചു കൊന്നെന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ശേഷം ഇയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയ്ക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് വനിതാ നേതാവിന്റെ കുടുംബം പറയുന്നത്.
you may also like this video;