Web Desk

നെടുംകുന്നം

November 12, 2020, 12:25 pm

കരിയിലക്ക് തീയിടുന്നതിനിടയിൽ വസ്ത്രത്തിന് തീ പടർന്ന് പൊള്ളലേറ്റ യുവതി മരിച്ചു

Janayugom Online

കരിയിലക്ക് തീയിടുന്നതിനിടയിൽ വസ്ത്രത്തിന് തീ പടർന്ന് പൊള്ളലേറ്റ യുവതി മരിച്ചു.  നെടുംകുന്നം തൊട്ടിക്കൽ സിനോജിൻ്റെ ഭാര്യ പ്രതിഭ (36 ) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.

പുരയിടത്തിലെ കരീലയും ചപ്പ് ചവറുകളും തൂത്തു കൂട്ടി തീയിടുന്നതിനിടയിൽ പ്രതിഭയുടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു. തീയാളുന്നത് കണ്ട് സമീപ വീട്ടുകാർ ഓടിയെത്തി തീ അണയ്ക്കുകയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, വഴിമദ്ധ്യേ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

you may also like this video