ലോക വനിതാ ദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ലബ്ബിന്റെയും യു.സി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തോട്ടുമുഖം അൽ‑സാജ് റിക്രിയേഷൻ സെന്ററിൽ ‘സ്ത്രീ വര’ എന്ന പരിപാടി സംഘടിപ്പിച്ചു. നൂറ് വനിത കാർട്ടൂൺ കഥാപാത്രങ്ങളെ ഗ്രാഫിറ്റി ചിത്രങ്ങളായി വരച്ച പരിപാടി യു.സി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നീതു മോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. മലയാളത്തിലെ ആദ്യ കാർട്ടൂൺ കഥാപാത്രം ബ്രിട്ടീഷ് ഭരണത്തെ പരിഹസിച്ച് വരച്ച മഹാക്ഷേമദേവത എന്ന സ്ത്രീ കഥാപാത്രമാണെന്നും തുടർന്ന് മലയാള കാർട്ടൂൺ രംഗത്ത് പ്രശസ്തി നേടിയ കഥാപാത്രങ്ങളിൽ സ്ത്രീകഥാപാത്രങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മോളി, പൊന്നമ്മ സൂപ്രണ്ട്, ചാനൽ വല്ലിമ്മ, മിസ്സിസ് നായർ തുടങ്ങിയവർ അതിന് ഉദാഹരണങ്ങളാണ്.
ദേശീയ ശ്രദ്ധ നേടിയ മഞ്ജുള പത്മനാഭന്റെ കഥാപാത്രമായ സുകി, ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ വനിതാ കാർട്ടൂണിസ്റ്റായ മായാ കമ്മത്തിന്റെ വനിതാ കാർട്ടൂൺ കഥാപാത്രങ്ങളടക്കം അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധമായ വനിതാ കാർട്ടൂൺ കഥാപാത്രങ്ങളെയുമാണ് വരച്ചതെന്ന് പ്രശസ്ത കാർട്ടൂണിസ്റ്റ് കാർട്ടൂൺ ഇബ്രാഹിം ബാദുഷ പറഞ്ഞു. ചിത്രകലാ അധ്യാപകൻ ഹസ്സൻ കോട്ടേപ്പറമ്പിൽ, നിസാർ കാക്കനാട്, എ.എ. സഹദ് , അനസ് നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
തുടർന്ന് വനിതാദിന ആശംസകൾ നേർന്നുകൊണ്ട് കാർട്ടൂണിസ്റ്റ് ബഷീർ കീഴ്ശ്ശേരി സ്ത്രീകൾക്ക് സൗജന്യമായി ക്യാരിക്കേച്ചറുകൾ വരച്ചു നൽകി.യു.സി കോളേജിലെ എൻ.എസ്.എസ് അംഗങ്ങളായ ഫിൾഡ ജോസഫ്, അനഘ ബോസ്, അനില ഡാനിയേൽ, പ്രിൻസില സാജൻ, സൂര്യാ ചന്ദ്രൻ,ദിവ്യ.ജി. വിമൽ, അഖില. വി. ആർ, അഭിരാമി.കെ.ജി, ഐശ്വര്യ സി.എസ്, അനീറ്റ എബി, സെബിൻ സേവ്യർ, ആശിഷ് കുര്യാക്കോസ് എന്നിവരാണ് ചിത്രങ്ങൾ വരച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.