Janayugom Online
woman

ഒടുവില്‍ ഭര്‍ത്താവുപോലും സംശയിച്ചു; യുവതി ശല്യക്കാരന്‍റെ ജനനേന്ദ്രിയം അറുത്തുമാറ്റി

Web Desk
Posted on December 27, 2018, 12:54 pm

മുംബൈ: ലൈംഗികമായി ശല്യം ചെയ്തിരുന്ന 27കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു. ലൈംഗിക താത്പര്യവുമായി 42 കാരിയായ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയ തുഷാര്‍ പൂജാരെയെയാണ് യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഡോംബിവ്‌ലിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ തുഷാറിനെ ഇവര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.ഡോംബിവ്‌ലി എഐഎംഎസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന തുഷാറിന്റെ നില ഗുരുതരമാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി തുഷാര്‍ ഇവരുടെ പിന്നാലെ ലൈംഗിക താത്പര്യം പ്രകടിപ്പിച്ചും വിവാഹാഭ്യര്‍ഥന നടത്തിയും ശല്യം ചെയ്തിരുന്നു. തുഷാര്‍ പിന്നാലെനടക്കുന്നുവെന്നറിഞ്ഞ ഭര്‍ത്താവ് യുവതിയെ സംശയിച്ചു തുടങ്ങിയിരുന്നു. ഇതോടെ ശല്യം ഒഴിവാക്കാൻ  യുവതി പ്ലാനിടുകയും ചെയ്തു.

തന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ തുഷാറിനെ വിജനമായ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. യുവതിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ മരത്തില്‍ കെട്ടിയിട്ടു. പിന്നാലെ തന്റെ കൈയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് യുവതി ശല്യക്കാരന്റെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു.

തുഷാറിന്റെ അവസ്ഥ മോശമായതോടെ  മൂന്നുപേരും ചേർന്ന്  ഇയാളെ ആശുപത്രിയിലാക്കി . നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇവരെ  മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
42 വയസ്സുകാരിയായ വീട്ടമ്മയ്ക്ക് 21ഉം 15ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്. സഹികെട്ടാണ് താന്‍ ഈ ക്രൂരകൃത്യം ചെയ്യാന്‍ തയ്യാറായതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.