March 30, 2023 Thursday

Related news

December 31, 2020
December 26, 2020
October 22, 2020
October 4, 2020
September 15, 2020
September 12, 2020
August 28, 2020
June 22, 2020
March 29, 2020
March 28, 2020

യുവതി ഓട്ടോറിക്ഷയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Janayugom Webdesk
കൊല്ലം
October 22, 2020 10:23 am

കൊല്ലം കടയ്ക്കലിൽ യുവതി ഓട്ടോറിക്ഷയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് അനസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടിലെ നിരന്തര പീഡനത്തിനൊടുവിലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ വർഷം ജൂലൈ നാലിനാണ് ചിതറ കല്ലുവെട്ടാംകുഴി സുധീന ഭർത്താവ് അനസ് ഓടിച്ച ഓട്ടോറിക്ഷയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തലക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം. ഭർത്താവ് അനസും, ഉമ്മയും സഹോദരിയും സുധീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

എന്നാൽ നടപടിയുണ്ടായില്ല. തുടർന്ന് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനസിനെ അറസ്റ്റ് ചെയ്യുന്നത്. അനസിൻറെ അമ്മയും സഹോദരിയും ഉൾപ്പെടെയുളളവരെയും അറസ്റ്റ് ചെയ്യണമെന്ന് സുധീനയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.