August 7, 2022 Sunday

Related news

March 30, 2022
March 6, 2022
February 21, 2022
December 29, 2021
June 14, 2021
April 15, 2021
December 19, 2020
November 4, 2020
October 4, 2020
July 8, 2020

തൃശൂരിൽ കുത്തേറ്റു ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു

Janayugom Webdesk
തൃശ്ശൂർ
October 4, 2020 3:52 pm

ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ. സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവെച്ച് ഡോക്ടർക്ക് കുത്തേറ്റത്.

സുഹൃത്തും ദന്താശുപത്രിയുടെ പാർട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം പാവറട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണ്. കുട്ടനെല്ലൂരിൽ ദി ഡെൻറസ്റ്റ് ക്നിനിക്ക് നടത്തുകയാണ് ഡോ. സോനയും മഹേഷും. രണ്ട് വർഷമായി സോനയും മഹേഷും ചേർന്നാണ് ആശുപത്രി നടത്തിവരുന്നത്.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. വയറ്റിലും കാലിലും പരിക്കേറ്റ സോനയെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. സോനയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം കാറിൽ രക്ഷപ്പെട്ട മഹേഷ് ഒളിവിൽ പോവുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന വനിതാ ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു കഴിഞ്ഞുവന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.