സിംഹത്തിന്‍റെ കൂട്ടില്‍ അതിക്രമിച്ച് കയറി യുവതി

Web Desk
Posted on October 02, 2019, 6:08 pm

കൂട്ടില്‍ കിടക്കുന്ന വന്യമൃഗളെ പുറത്ത് നിന്ന് നോക്കി കാണാന്‍ തന്നെ പേടിയുള്ളവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ അവയുടെ കൂട്ടില്‍ കയറി അഭ്യാസ പ്രകടനങ്ങള്‍ കാണിക്കുന്നത് ചിലരുടെ ഹോബിയാണ്. അതില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ഏറെയാണ്. എത്രയൊക്കെ സംഭവങ്ങള്‍ കണ്ടാലും അത് മനസ്സിലാക്കാതെ പിന്നെയും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. ഉപദ്രവകാരികളായ മൃഗങ്ങളുടെ കൂട്ടില്‍ അബദ്ധത്തില്‍ വീണു പോയി ജീവന്‍ നഷ്ടമായവരും ഉണ്ട്. എന്നാല്‍ സിംഹത്തിന്റെ കൂട്ടില്‍ കയറി അതിനെ പ്രകോപിക്കുവാന്‍ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് മൃഗശാലയിലാണ് സംഭവം. സിംഹത്തിന്റെ വളരെ അടുത്ത് നിന്നാണ് യുവതി അതിനെ പ്രകോപിക്കുവാന്‍ ശ്രമിക്കുന്നത്. സിംഹം പ്രകോപിതനാകുകയായിരുന്നുവെങ്കില്‍ അത് യുവതിയുടെ മരണത്തിന് വരെ കാരണമാകുമായിരുന്നു.

 

View this post on Insta­gram

 

@abc7ny pho­to 📸@Realsobrino

A post shared by Real Sobri­no (@realsobrino) on


യുവതി സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറിയതാണെന്നും, യുവതി നിയമം ലംഘിച്ചിരിക്കുകയാണെന്നുമാണ് മൃഗശാല അധികൃതരുടെ വിശദീകരണം. അതേസമയം യുവതിക്കെതിരെ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഭാഗ്യംകൊണ്ട് സിംഹം യുവതിയെ ആക്രമിച്ചില്ലെന്നുവേണം കരുതാന്‍ എന്നാണ് ചിലരുടെ കമന്റുകള്‍. ആഫ്രിക്കന്‍ സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു യുവതിയുടെ ഡാന്‍സ് കളിയും ഗോഷ്ടി കാണിക്കലും. ഇരുവര്‍ക്കുമിടയില്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള ഒരു കിടങ്ങുള്ളതിനാല്‍ പെട്ടെന്ന് യുവതി ആക്രമിക്കപ്പെടില്ലെന്നാണ് കണ്ടുനിന്നവര്‍ പറഞ്ഞത്. എന്നാല്‍ എന്താ സംഭവമെന്ന് മനസിലാകാതെ നില്‍ക്കുന്നതു പോലെയാണ് സിംഹത്തെ കാണപ്പെട്ടതെന്നാണ് മറ്റുചിലരുടെ അഭിപ്രായം. മിക്കവരും സ്ത്രീയും വിഡ്ഢിത്തത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. എന്നാല്‍ ആയിരക്കണക്കിന് പേരാണ് മിനുട്ടുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത്. മന്ദബുദ്ധിയെന്നാണ് വീഡിയോ കണ്ട ഒരാളുടെ കമന്റ്.

എന്നാല്‍ മറ്റു ചിലര്‍ പറഞ്ഞത് സിംഹത്തിന് ആ കിടങ്ങ് ചാടിക്കടക്കാന്‍ കഴിയില്ലെന്ന് അവള്‍ക്ക് അറിയാമായിരുന്നുവെന്നാണ്. സിംഹം അവരെ ആക്രമിക്കാന്‍ ചാടിയിരുന്നെങ്കില്‍ താഴെ വീണ് സിംഹത്തിന് ഗുരുതര പരിക്ക് പറ്റിയേനെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. അതേസമയം സ്ത്രീക്ക് പരിക്കില്ലെങ്കിലും അവര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

you may also like this video;