6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 30, 2024
September 29, 2024
September 8, 2024
August 31, 2024
August 28, 2024
August 26, 2024
August 26, 2024
August 23, 2024
August 16, 2024
July 12, 2024

യുവതി മൂന്നാമതും ഒളിച്ചോടി; ആദ്യ രണ്ട് ഭര്‍ത്താകന്മാര്‍ പൊലീസ് സ്റ്റേഷനില്‍

Janayugom Webdesk
June 10, 2022 6:42 pm

ഒളിച്ചോടി പോയ ഭാര്യയെ തിരിച്ച് കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ട് പരാതിയുമായി ഭര്‍ത്താക്കന്മാര്‍. മൂന്നാമത്തെ പങ്കാളിക്കൊപ്പമാണ് ഭാര്യ ഒളിച്ചോടിയതെന്ന് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നാമത്തെ കാമുകനൊപ്പമാണ് യുവതി പോയത്. ഇവരുടെ രണ്ട് ഭര്‍ത്താക്കന്മാരും കാമുകനൊപ്പം പോയ ഭാര്യയെ കണ്ടുകിട്ടണമെന്ന് ആവിശ്യപ്പെട്ടാണ് പൊലീസിനെ സമീപിച്ചത്. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സ്ത്രീ രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ സ്വന്തം വീട്ടിലേക്ക് എത്തിയിട്ടില്ലെന്നും അന്ന് മുതല്‍ ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്നും ഭര്‍ത്താക്കന്മാര്‍ പൊലീസില്‍ പറഞ്ഞു. ഇവരുടെ പരാതിയിൽ സൊന​ഗോൻ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം ഭാര്യയുടെ കാമുകനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമൂഹമാധ്യമം വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ആദ്യം പ്രണയ വിവാഹമായിരുന്നു. നാല് വർഷത്തിന് ശേഷം പരിചയപ്പെട്ട മറ്റൊരാളെ വീണ്ടും ഇവര്‍ രണ്ടാം വിവാഹം കഴിച്ചു. രണ്ട് വർഷം മുമ്പ് ഒരു ക്ഷേത്രത്തിൽ വച്ചാണ് ഇവർ രണ്ടാമത്തെ ഭർത്താവുമായി വിവാഹം കഴിച്ചത്. അറിയാത്ത നമ്പറിൽ നിന്ന് വന്ന മിസ്ഡ് കോളിലൂടെയാണ് രണ്ടാമത്തെ ഭർത്താവുമായി പരിചയത്തിലാകുന്നത്. ഇവരുടെ ആ​ദ്യ ഭർത്താവ് കൽപ്പണിക്കാരനാണ്. 

രണ്ടാമത്തെയാൾ ഒപ്റ്റിക് ഫൈബർ വിരിക്കുന്ന ജോലി ചെയ്യുന്നയാളാണ്. ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭർത്താവാണ് ഇവരുടെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്തി മൂന്നാമനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യ ഭർത്താവിനെ കണ്ടെത്താൻ ഒരുപാട് ശ്രമം നടത്തിയ ശേഷമാണ് കണ്ടെത്തുന്നത്. ആദ്യ ഭർത്താവ് ഇപ്പോൾ മദ്യപാനിയാണ്. അയാളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി രണ്ടാമത്തെ ഭര്‍ത്താവ് സ്റ്റേഷനിലേക്ക് കൂട്ടുകയായിരുന്നു. ഭാര്യയെ തിരിച്ചുകിട്ടാൻ കെഞ്ചിയാണ് രണ്ടാമത്തെ ഭർത്താവ് സ്റ്റേഷനിലെത്തിയതെങ്കില്‍ ആദ്യ ഭർത്താവ് ഇതിനൊന്നും തയ്യാറായില്ല. 

Eng­lish Sum­ma­ry: Woman escapes for third time; The first two hus­bands at the police station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.