8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024
September 6, 2024
September 4, 2024

ശീതളപാനിയത്തില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി ബലാത്സംഗം ചെയ്തു: മന്ത്രി പുത്രനെതിരെ കേസ്

Janayugom Webdesk
ജയ്പൂര്‍
May 9, 2022 5:02 pm

ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി ബലാത്സംഗം ചെയ്തെന്നും നഗ്‌നചിത്രം പകര്‍ത്തുകയും ചെയ്തെന്ന ആരോപണത്തില്‍ രാജസ്ഥാനില്‍ മന്ത്രിയുടെ മകനെതിരെ ഡല്‍ഹി പൊലിസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിക്കെതിരേയാണ് ലൈംഗികപീഡനത്തിന് കേസെടുത്തത്. ജയ്പൂര്‍ സ്വദേശിനിയായ 23കാരിയുടെ പരാതിയിന്മേലാണ് നടപടി.

ബലാത്സംഗം, മയക്ക് ഗുളിക നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ രീതിയില്‍ സമീപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോധരഹിതയായി കിടന്നപ്പോള്‍ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പിന്നീട് അവ കാട്ടി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

കഴി‍ഞ്ഞവര്‍ഷം ഫേസ്ബുക്കിലൂടെയാണ് രോഹിത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ജയ്പുരില്‍വച്ചു കണ്ടുമുട്ടിയെന്ന് യുവതി വ്യക്തമാക്കി. 2021 ജനവരി 8ന് രാജസ്ഥാനിലെ സവായ് മധോപുരിലേക്കു യുവതിയെ രോഹിത് ക്ഷണിച്ചു. ആദ്യ കൂടിക്കാഴ്ചയില്‍ പാനീയത്തില്‍ ലഹരിമരുന്നു നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ചു. ബോധമുണര്‍ന്നപ്പോള്‍ നഗ്‌നചിത്രങ്ങളും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഡല്‍ഹിയില്‍ വെച്ചും രോഹിത് പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ നഗ്‌ന വീഡിയോകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി എട്ടു മുതല്‍ ഏപ്രില്‍ 17 വരെ പലതവണ പീഡിപ്പിച്ചതായും നിരവധി തവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹിതനായ രോഹിത് ഭാര്യയുമായി വിവാഹ മോചനം നടത്തിയതായി യുവതിയെ ധരിപ്പിച്ചാണ് ആദ്യം വിവാഹ വാഗ്ദാനം നല്‍കിയതെന്നും യുവതി വെളിപ്പെടുത്തി.

Eng­lish Sum­ma­ry: Woman files ra-pe case against min­is­ter’s son

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.