മനുഷ്യന്‍റെ പല്ലുള്ള മത്സ്യം ചത്ത് കരക്കടിഞ്ഞു

Web Desk
Posted on May 19, 2019, 11:12 am

ജോര്‍ജ്ജിയ: മനുഷ്യന്‍റെ പല്ലുകളോട് സാമ്യമുള്ള മീന്‍ ചത്ത് കരയ്ക്കടിഞ്ഞു. ജോര്‍ജ്ജിയയിലെ സെന്‍റ്  സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്താണ് വായില്‍ നിറയെ പല്ലുകളുള്ള ഒരു ഭീകര മീന്‍ ചത്ത് കരയ്ക്കടിഞ്ഞത്.

പ്രദേശവാസിയായ കരോലിന എന്ന 31കാരിയായ യുവതി തന്‍റെ മൂന്ന് വയസുകാരനായ മകനുമൊത്ത് കടല്‍ത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് ചത്ത് കരക്കടിഞ്ഞ മീനിനെ കണ്ടെത്തിയത്. ഇവര്‍ കൂടുതല്‍ അടുത്തേക്ക് പോയപ്പോഴാണ് മീനിന്‍റെ വായില്‍ നിറയെ പല്ലുകള്‍ കണ്ടത്.

ഷീപ്‌സ്‌ഹെഡ് എന്നയിനം മീനുകളാണ് ഇവ. വായില്‍ നിറയെ പല്ലുകളുള്ള ഈ മീനുകള്‍ ഇരകളെ ചവച്ചരച്ച് തിന്നാണ് ഇത്രയധികം പല്ലുകള്‍. 15 മില്ലിമീറ്റര്‍ മുതല്‍ 76 സെന്റിമീറ്റര്‍ വരെ ഇവയുടെ പല്ലുകള്‍ വളരുമെന്നാണ് ജീവശാസ്ത്ര ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

You May Also Like This: