Web Desk

കൊല്‍ക്കത്ത

June 26, 2020, 7:36 pm

യാഥാര്‍ത്ഥ്യമായി മലയാള ചിത്രം ‘ഇതിഹാസ’; വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ‘സ്ത്രീ’ പുരുഷനായി മാറി

Janayugom Online

മലയാള സിനിമ ‘ഇതിഹാസ’ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സ്ത്രീ പുരുഷനായെതും പുരുഷൻ സ്ത്രീ ആയതുമെല്ലാം നമ്മള്‍ സിനിമയില്‍ കണ്ടു. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യമാണ് കൊല്‍ക്കത്തയിലും സംഭവിച്ചിരിക്കുന്നത്. കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടി എത്തിയതായിരുന്നു പശ്ചിമബംഗാളിലെ ബിര്‍ഭും സ്വദേശിയായ യുവതി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ അപൂര്‍വ്വ രോഗം കണ്ടെത്തുന്നത്.

22000 പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന അപൂര്‍വ്വരോഗമായിരുന്നു ഇവര്‍ക്ക്. ചികിത്സ തേടിയെത്തിയ യുവതി യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ അല്ല. പുരുഷനാണ്. കാഴ്ചയില്‍ സ്ത്രീയാണ്. ശബ്ദവും സ്ത്രീകളുടേത് പോലെ തന്നെ. മാറിടങ്ങളും ലൈം ഗികാവയവങ്ങളും എല്ലാം തന്നെ ഉണ്ട്. എന്നാല്‍ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഇല്ല. ഇതുവരെ ആര്‍ത്തവവും സംഭവിച്ചിട്ടില്ല.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇവര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കാൻസര്‍ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സൗമെന്‍ ദാസും ചേര്‍ന്ന് പരിശോധനകള്‍ നടത്തി. പരിശോധനയില്‍ ബ്ലൈന്‍ഡ് വജൈന എന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തുകയും ഡോക്ടര്‍മാര്‍ കാരിയോടൈപ്പിങ് ടെസ്റ്റ് നടത്തുകയും ചെയ്തു.

ഇതില്‍ നിന്നും ഇവരുടെ ക്രോമസോമുകള്‍ എക്സ്, വൈ എന്നിങ്ങനെയാണെന്ന് കണ്ടെത്തുന്നത്. സ്ത്രീകള്‍ക്ക് എക്സ്, എക്സ് എന്നിങ്ങനെയാണ് ക്രോമസോമുകള്‍. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ ശരീരത്തിനുള്ളില്‍ വൃഷ്ണങ്ങളുണ്ടെന്ന് കണ്ടെത്തി.

ബയോപ്‌സി നടത്തിയതില്‍ നിന്ന് ഇവര്‍ക്ക് ടെസ്റ്റിക്കുലര്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുകയും കീമോതെറാപ്പിക്ക് വിധേയായി കൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിച്ചു. ഇവരുടെ യഥാര്‍ത്ഥ വ്യക്തത്വം കണ്ടെത്തിയതോടെ ഇവരുടെ ഇരുപത്തിയെട്ട് വയസ്സുളള സഹോദരനെയും പരിശോധനയ്ക്ക് വിധേയയാക്കി. ഇവര്‍ക്ക് ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്നായിരുന്നു ഫലം. ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിന് സമാനമായിരിക്കും.

you may also like this video;