24 April 2024, Wednesday

Related news

April 17, 2024
April 13, 2024
April 13, 2024
April 3, 2024
March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 1, 2024
December 27, 2023

കൊച്ചിയില്‍ മോഡലിനെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു

Janayugom Webdesk
കൊച്ചി
November 18, 2022 7:50 pm

മോഡലായ യുവതിയെ കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അര്‍ദ്ധരാത്രി നടന്ന സംഭവത്തില്‍ യുവതി ഇന്നലെയാണ് പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് വൈകിട്ടോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

മദ്യലഹരിയിലാണ് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. പത്ത് മണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് യുവതിയെ താമസസ്ഥലത്തേക്ക് എത്തിക്കാം എന്ന് പറഞ്ഞ് യുവാക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സുഹൃത്തായ സ്ത്രീ ഈ കാറില്‍ കയറിയിരുന്നില്ല.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. പീഡനത്തിനിരയായ യുവതി ഇന്നലെ ഇക്കാര്യം സുഹൃത്തിനെ അറിയിക്കുകയും പിന്നാലെ നിയമനടപടികളിലേയ്ക്ക് കടക്കുകയുമായിരുന്നു. 

യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു.
വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. യുവാക്കളേയും ഒത്താശ ചെയ്ത സ്ത്രീയേയും കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: Woman Gan-grap ed in car at kochi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.