ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയ്ക്ക് സുഖപ്രസവം

Web Desk
Posted on September 15, 2019, 11:09 am

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയ്ക്ക് സുഖപ്രസവം. മംഗല്‍ കിഷോര്‍ കേലെ എന്ന സ്ത്രീയാണ് ശനിയാഴ്ച ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടെയാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് താനെ റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പൊഴേയ്ക്കും യുവതി കുഞ്ഞിന് ജന്മം നല്‍കി. അടിയന്തിര ചികിത്സയ്ക്കായി താനെ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേയുടെ ഒരു രൂപ ക്ലിനിക്കിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.