Web Desk

ഡല്‍ഹി

January 20, 2020, 7:54 pm

ജുമാ മസ്ജിദ് മെട്രോ സ്‌റ്റേഷനില്‍ വെടിയുണ്ടകളുമായി യുവതി പിടിയില്‍

Janayugom Online

ഡല്‍ഹി ജുമാ മസ്ജിദ് മെട്രോ സ്‌റ്റേഷനില്‍ വെടിയുണ്ടകളുമായി നാല്‍പ്പത്തിയാറുകാരി പിടിയില്‍. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിനിയുടെ പക്കല്‍ നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ കണ്ടെടുത്തത്. യാത്രക്കാരിയുടെ ബാഗിലായിരുന്നു രണ്ട് വെടിയുണ്ടകള്‍.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ജുമാ മസ്ജിദ് മെട്രോ സ്‌റ്റേഷനിലെ ലഗേജ് പരിശോധനയ്ക്കിടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ മെട്രോ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.