വിനോദയാത്രയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാലത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു. പശ്ചിമ ബംഗാളിലെ ജാല്പായിഗുരി ജില്ലയിലെ ഊദ്ലാബാരിയിലാണ് സംഭവം. കൂടെ ഉണ്ടായിരുന്ന മറ്റൊരു പെൺക്കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മൈനാഗുരിയില് നിന്നാണ് ഇവർ വിനോദയാത്രയ്ക്ക് എത്തിയത്.
ഗിസ് നദിക്കുകുറുകെയുള്ള റെയില്‍വെ പാലത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ സിലിഗുരിയില്‍ നിന്നുള്ള പാസഞ്ചര്‍ ട്രെയിന്‍ എത്തുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന കുട്ടി നദിയിലേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary: Woman hit death by train while taking a selfie.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.