Web Desk

ലക്‌നൗ

July 22, 2021, 10:07 am

സിസേറിയന്‍ കഴിഞ്ഞ് യുവതിയുടെ വയറ്റില്‍ തുണിവച്ച്‌ തുന്നിക്കെട്ടി ഡോക്ടര്‍മാര്‍, യുവതി ഗുരുതരാവസ്ഥയില്‍

Janayugom Online

സിസേറിയന്‍ കഴിഞ്ഞ് യുവതിയുടെ വയറ്റില്‍ തുണിവച്ച്‌ തുന്നിക്കെട്ടി ഡോക്ടര്‍മാര്‍. യുവതി ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനുവരി മാസത്തിലായിരുന്നു യുവതിയുടെ ശസ്ത്രക്രിയ.

ഗുരുതരാവസ്ഥയിലായ യുവതി കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയതായും അന്വേഷണം ഏത്രയും വേഗം സമര്‍പ്പിക്കണമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

മുപ്പതുകാരിയെ ജനുവരി 30നാണ് ശസത്രക്രിയയ്ക്ക് വിധേയയാക്കിയത്. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ തുണി കണ്ടെത്തിയിരുന്നതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മകളുടെ പ്രസവത്തിന് പിന്നാലെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്്കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ തുണി കണ്ടെത്തിയത്.

അത് ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തടര്‍ന്നാണ് കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്.

Eng­lish Sum­ma­ry : Woman in crit­i­cal stage after fail­ure of ceasarian

You may also like this video :