15 April 2024, Monday

ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ മുന്‍വിധികള്‍ നേരിടുന്നു: ചീഫ് ജസ്റ്റിസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2021 8:13 pm

ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ മുൻവിധികളും അപമാനവും വിവേചനവും നേരിടേണ്ടിവരുന്നുവെന്നും സമൂഹത്തിൽ അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (എന്‍എഎല്‍എസ്‌എ) യുടെ 32-ാ മത് സെന്‍ട്രല്‍ അതോറിറ്റി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എഎല്‍എസ്‌എ രക്ഷാധികാരികൂടിയാണ് ചീഫ് ജസ്റ്റിസ്. 

‘ഒരു ക്ഷേമ രാഷ്ട്രമെന്ന നിലയില്‍ സ്ത്രീ തടവുകാരെയും പുരുഷന്മാരുടേതിന് തുല്യമായി സമൂഹത്തിൽ ഫലപ്രദമായി പുനരധിവസിപ്പിക്കാന്‍ കഴിയുന്ന പരിപാടികളും സേവനങ്ങളും നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, മാന്യവും പ്രതിഫലദായകവുമായ ജോലി എന്നിവയില്‍ വിവേചനരഹിതമായ പ്രവേശനം അവരുടെയും അവകാശമാണെന്നും’ ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Eng­lish Sum­ma­ry : woman in jail faces pre­con­cep­tions says chief jus­tice of india

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.