പൗരത്വരേഖകളില്ലാത്തവർക്കായി അസമിൽ തുറന്നിട്ടുള്ള തടങ്കൽകേന്ദ്രത്തിൽ വീണ്ടും മരണം. 60 കാരിയായ റോബിദ ബീഗമാണ് കൊക്രജാറിലെ തടങ്കൽപാളയത്തിൽ മരിച്ചത്. കാൻസർ രോഗബാധിത കൂടിയായിരുന്ന ഇവർ 2018 മുതൽ ഇവിടെ തടവിൽ കഴിയുകയായിരുന്നു.റോബിദാ ബീഗത്തെ അറസ്റ്റ് ചെയ്തയുടൻ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് കൊച്ചുമകൻ ഇസ്ലാമുദ്ദീൻ പറഞ്ഞു. ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യംചെയ്യാനുള്ള കഴിവും പണവും തങ്ങൾക്കില്ലായിരുന്നുവെന്നും ഇസ്ലാമുദ്ദീൻ പറഞ്ഞു.
2020 ഫെബ്രുവരി 27 വരെ 799 പേരാണ് വിദേശികളെന്ന് മുദ്ര കുത്തപ്പെട്ട് അസമിലുള്ള ആറ് തടങ്കല്‍ കേന്ദ്രങ്ങളിൽ കഴിയുന്നത്. 2016 മുതൽ 30 പേരാണ് തടങ്കൽപാളയങ്ങളിൽ വച്ച് മരണമടഞ്ഞിട്ടുള്ളത്. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ തടങ്കല്‍ കേന്ദ്രങ്ങളിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും അസം സർക്കാരിനും കഴിഞ്ഞദിവസം സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഏപ്രിൽ 13 ന് ഹർജി വീണ്ടും പരിഗണിക്കും. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷം പേർക്കാണ് പൗരത്വം നഷ്ടമായിട്ടുള്ളത്.
English Summary: Woman inmate died in assam detention camp
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.