വനിതാ മാധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റിസ്വാന തബസ്സു(28) എന്ന ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാരണാസി ജില്ലയിലെ ഹര്‍പാല്‍പൂരിലെ വസതിയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഷമീം നൊമാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമീമും റിസ്വാനയും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല.
ഷമീം നോമാനിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് റിസ്വാന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഷമീമിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. തൂങ്ങിമരണം ആണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.