യുവതിയെ കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയെന്ന്; ഭര്‍ത്താവ് കസ്റ്റഡിയില്‍

Web Desk
Posted on October 10, 2019, 9:50 am

കാസര്‍കോട്: കാസര്‍കോട് യുവതിയെ കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയെന്ന് സംശയം. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിന് സമീപമാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് പുഴയില്‍ പരിശോധന നടത്തുന്നത്.

കണ്ണൂര്‍ സ്വദേശിയായ സില്‍ജോയുടെ ഭാര്യ പ്രമീളയെ സെപ്റ്റംബര്‍ 19 മുതലാണ് കാണാതായത്. ഭാര്യയെ കാണാനില്ലെന്നു കാട്ടി ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക സൂചന ലഭിച്ചത്. തുടര്‍ന്നാണ് പോലീസ് യുവതിയ്ക്കായി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.