Web Desk

ജലന്ധര്‍

June 11, 2020, 4:49 pm

ആറു വയസ്സുകാരനെ കുത്തികൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാരണം ഇതാണ്

Janayugom Online

ആറു വയസുള്ള മകനെ കുത്തിക്കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഞ്ചാബിലെ ജലന്ധറിലെ ഷാഹ്കോട്ടിലാണ് സംഭവം. തിങ്കളഴ്ച രാത്രിയാണ് സംഭവം നടന്നത്. കുൽവീന്ദർ കൗർ എന്ന യുവതിയാണ് മകൻ അർഷ്പ്രീതിനെ കുത്തിക്കൊന്ന ശേഷം വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

ആറ് വയസ്സുകാരനായ മകൻ മിക്ക സമയവും മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പമാണ് സമയം ചെലവഴിക്കുന്നത്. ഇതിൽ യുവതി അസ്വസ്ഥയായിരുന്നു. മുത്തശ്ശിയെ മകൻ ഏറെ സ്‌നേഹിക്കുന്നതും കുൽവീന്ദറിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവരുടെ ഭർത്താവിന് ഇറ്റലിയിലാണ് ജോലി. യുവതിയും മകനും ഭർത്താവിന്റെ കുടുംബത്തോടൊപ്പമാണ് താമസം.

തിങ്കളഴ്ച രാത്രിയും ഭക്ഷണം കഴിച്ച ശേഷം മകൻ മുത്തശ്ശിക്കൊപ്പമാണ് കിടപ്പു മുറിയിലേക്ക് പോയത്. ഇതിൽ കുപിതയായ കുൽവീന്ദർ മകനെ സ്വന്തം മുറിയിലേക്ക് കൊണ്ടുവരുകയും കറികത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മകനെ കത്തികൊണ്ട് രണ്ടു തവണയാണ് യുവതി കുത്തിയത്. മകന്റെ കരച്ചിൽ കേട്ടെത്തിയ മുത്തശ്ശനും മുത്തശ്ശിയും ചോരയിൽ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഇതിനിടെയാണ് കുൽവീന്ദർ കൗർ വീടിന്റെ രണ്ടാംനിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. സംഭവത്തിൽ യുവതിക്ക് എതിരെ കൊലപതാകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY: Woman killed son for lov­ing grandparents

YOU MAY ALSO LIKE THIS VIDEO