Friday
18 Oct 2019

സര്‍ക്കാര്‍ അഭിഭാഷക ഉത്തര്‍പ്രദേശില്‍ വെടിയേറ്റു മരിച്ചു

By: Web Desk | Wednesday 7 August 2019 8:51 AM IST


ലഖ്‌നൗ: സര്‍ക്കാര്‍ അഭിഭാഷക ഉത്തര്‍പ്രദേശില്‍ വെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശിനിയായ നൂതന്‍ യാദവ് (35) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ എറ്റയില്‍ ഇവര്‍ താമസിച്ചു വന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അവിവാഹിതയായ നൂതന്‍ യാദവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നു.

അഞ്ചു ബുള്ളറ്റുകള്‍ ശരീരത്തില്‍ നിന്നും കണ്ടെത്തി. നൂതന്‍ യാദവിന്റെ ഗ്രാമത്തില്‍ നിന്നുള്ള ഏതാനും ചിലര്‍ ഇവരുടെ വീട്ടില്‍ വന്നു താമസിക്കാറുണ്ടായിരുന്നു. സംഭവത്തില്‍ ഇവരുടെ പങ്ക് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

You May Also Like This:

Related News