ഇ കോമേഴ്സ് ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയ യുവതിയ്ക്ക് നഷ്ടമായത് 49,000 രൂപ. മാസങ്ങൾക്കു മുൻപ് വാങ്ങിയ വസ്ത്രത്തിനും ചെരുപ്പിനും ഡിസ്ക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് കണ്ടതിനെ തുടർന്ന് ആപ്പിൽ നൽകിയ നമ്പറുമായി ബന്ധപ്പെടുകയായിരുന്നു. ഡിസ്ക്കൗണ്ട് ലഭിക്കുന്നതിന്റെ ഭാഗമായി ആദ്യം 5 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നറിയിച്ചു.
പിന്നീട് ഒൻപതോളം ലിങ്കുകൾ അയക്കുകയും അവ പിന്നീട് മറ്റൊരു നമ്പറിലേയ്ക്ക് അയക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. ലിങ്കുകൾ ആ നമ്പറിലേയ്ക്ക് അയച്ച ഉടനെ മിനുട്ടുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് 49,000 രൂപ നഷ്ടപ്പെടുകയുമായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Woman lose 50 thousand rupees in commerce app.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.