എയർ ഇന്ത്യജീവനക്കാരിയും യാത്രക്കാരിയും തമ്മിൽ പൊരിഞ്ഞ തല്ല്

Web Desk
Posted on November 29, 2017, 10:58 am

ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വനിതാ യാത്രക്കാരിയും എയർ ഇന്ത്യ വനിതാ ഡ്യൂട്ടി മാനേജറും തമ്മിൽ പൊരിഞ്ഞ തല്ല്. യാത്രക്കാരി ബോർഡിംഗ് വൈകി റിപ്പോർട്ട് ചെയ്തതാണ് കാരണം.

അഹ്മദാബാദ് സ്വദേശിനിയായ സ്ത്രീയാത്രക്കാരിയും ജീവനക്കാരനും തമ്മിലായിരുന്നു വഴക്ക്.

സുരക്ഷാപരിശോധനകള്‍ക്കായി അനുവദിച്ച സമയം കഴിഞ്ഞാണ് യുവതി വിമാനത്താവളത്തിലെത്തിയത്. ഇതിനെതുടര്‍ന്ന് യുവതി ഉദ്യോഗസ്ഥയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

യാത്രക്കാരിയാണ് ആദ്യം തല്ലിയതെന്നും തുടര്‍ന്ന് ഡ്യൂട്ടി മാനേജര്‍ തിരിച്ചടിക്കുകയുമാണ് ഉണ്ടായതെന്നും വിമാനത്താവളം ഡി.സി.പി സഞ്ജയ് ഭാട്യ പറഞ്ഞു. പിന്നീട് പോലീസിനെ വിളിച്ച യാത്രക്കാരി സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരും പരസ്പരം ക്ഷമ ചോദിച്ചാണ് പ്രശം പരിഹരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.