വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയില്‍

Web Desk
Posted on July 13, 2019, 11:13 am

കൊല്ലം: വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയില്‍. കൊട്ടിയം സ്‌റ്റേഷനിലെ സിവില്‍ പൊലീസുകാരി കുണ്ടറ പുനക്കൊന്നൂര്‍ അശ്വതിയില്‍ സന്തോഷിന്റെ ഭാര്യ വസന്ത കുമാരിയാണ് (44) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം വീടിന് സമീപത്തെ പേരമരത്തില്‍ കണ്ടത്. ജോലിയുടെ സമ്മര്‍ദ്ദമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.