Web Desk

തൃശൂർ

March 11, 2020, 10:46 pm

വനിതാ പൊലീസിന് ഫോണിൽ അസഭ്യം; പ്രതിക്ക് മൂന്നുവർഷം തടവ്

Janayugom Online

സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ് ശല്യം ചെയ്ത പ്രതിക്ക് മൂന്നു വർഷം തടവ്. തിരുവനന്തപുരം മേനംകുളം തുമ്പ മരിയൻ എഞ്ചിനീയറിങ് കോളേജിനു സമീപം താമസിക്കുന്ന ജോസ് (29)നെയാണ് തൃശൂർ ജെഎഫ്സിഎം കോടതി ശിക്ഷിച്ചത്.

കേരളത്തിലെ വിവിധ വനിതാ പോലീസ് സ്റ്റേഷനുകളിലേക്കും, പിങ്ക് പോലീസ്, വനിത ഹെൽപ്പ് ലൈൻ, വനിത സെൽ, വനിതകളായ പൊലീസുദ്യാഗസ്ഥരുടെ ഒഫീഷ്യൽ മൊബൈൽ നമ്പറുകളിലേക്കും വിളിച്ച് ഇയാൾ നിരന്തരം അസഭ്യം പറയുക പതിവായിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം വിവിധ സ്റ്റേഷനുകളായി 15 കേസുകളിലും, എറണാകുളം ജില്ലയിൽ രണ്ട് കേസുകളിലും തൃശൂർ സിറ്റിയിൽ രണ്ട് കേസുകളിലും അടക്കം 19 കേസുകളിൽ ഇയാൾ പ്രതിയാണ്.

you may also like this video;