ഉദ്ദവ് താക്കറെയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാൾക്ക് നേരെ ശിവസേന പ്രവർത്തക മഷിയൊഴിച്ചു- വീഡിയോ

Web Desk
Posted on December 31, 2019, 12:55 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടയാൾക്കു മേൽ നടുറോഡില്‍ വെച്ച് മഷിയൊഴിച്ച് ശിവസേന പ്രവർത്തകയായ യുവതി. ഇയാൾക്ക് നേരെ യുവതി മഷിയൊഴിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ ആളുകളുടെ മുന്നിൽ വെച്ച് അപമാനിക്കുകയും കുപ്പിയിൽ കരുതിയിരുന്ന മഷി അയാളുടെ ശരീരത്തിലേയ്ക്ക് ഒഴിക്കുകയും ചെയ്തു. ഇയാൾ യുവതിയെ തടയാൻ ശ്രമിക്കുകയോ മാറുകയോ ചെയ്തില്ല.

ഉദ്ദവ് താക്കറെയ്ക്കെതിരെ എഴുതിയതിന് കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണിത്. വടല സ്വദേശിയായ ഹിരാമൈ തിവാരി എന്നയാൾക്കാണ് കഴിഞ്ഞയാഴ്ച ആക്രമണം നേരിടേണ്ടി വന്നത്. ജാലിയന്‍ വാലാബാഘ് കൂട്ടക്കൊലയെയും ജാമിയ മിലിയയിലെ പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിനെയും താരതമ്യം ചെയ്ത ഉദ്ദവ് താക്കറയെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്തതിനാണ് ഇയാള്‍ ആക്രമണം നേരിട്ടത്. പത്തിരുപത്തിയഞ്ച് പേര്‍ ചേര്‍ന്ന് തന്നം മര്‍ദ്ദിച്ചുവെന്നും തല മുണ്ഡനം ചെയ്തുവെന്നും ഇയാള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: woman poured ink on a man who post against Uddav Thack­er­ay.

you may also like this video;