കോവിഡ്-19 ക്വാറന്റീൻ കേന്ദ്രത്തിൽ യുവതിയെ ബലാ ത്സം ഗം ചെയ്ത അറ്റൻഡർ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് കേസിനാസ്പദമായ സംഭവം. ക്വാറന്റീൻ കേന്ദ്രത്തിൽ ഇരുപതുകാരിയെ പീ ഡി പ്പിച്ച 27കാരനാണ് അറസ്റ്റിലായത്. ജൂണിൽ നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിയുന്നത്. യുവാവിൻറെ ഭീഷണിയെത്തുടർന്ന് സംഭവം പുറത്ത് പറയാതിരുന്ന യുവതി ശനിയാഴ്ചയാണ് പരാതി നൽകുന്നതെന്ന് നവ്ഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച പതിനൊന്ന് വയസുള്ള ബന്ധുവിന് കൂട്ടായാണ് താൻ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തിയതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇവിടെ പത്തുമാസം പ്രായമുള്ള കുട്ടിയ്ക്കൊപ്പം മറ്റൊരു റൂമിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ റൂമിലേക്ക് ചൂട് വെള്ളം നൽകാനെന്ന വ്യാജേന എത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതി എതിർത്തതോടെ ഇയാൾ കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഇൻസ്പെക്ടർ പറഞ്ഞു.
കുട്ടിയെ കൊ ലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ റൂമിൽ വെച്ച് പ്രതി ജൂൺ ആദ്യവാരം മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് പരാതി. കുടുംബത്തെ ഉപദ്രവിക്കുമെന്ന യുവാവിൻറെ ഭീഷണിയിൽ ഭയന്നതിനെ തുടർന്നാണ് യുവതി പരാതി നൽകാൻ ആദ്യം തയ്യാറാകാതിരുന്നത്. ശനിയാഴ്ച യുവതി പരാതി നൽകിയതിന് പിന്നാലെ അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു.
English summary; woman ra p ed at quarantine center
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.