ഭോപാലിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ യുവതിയെക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

Web Desk
Posted on May 18, 2018, 6:03 pm

ഭോപാലിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ യുവതിയെക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. സ്വകാര്യഭാഗത്ത് ബിയര്‍കുപ്പി തറഞ്ഞനിലയിലായിരുന്നു അഴുകിത്തുടങ്ങിയ ജഡം.
സെഹോറിലെ ഇച്ച്വാര്‍ ടൗണില്‍ നിന്നുള്ള 29കാരിയാണ് ഭോപാല്‍ പ്രഗതി നഗരിലെ വാടകമുറിയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. മുറിയില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. നേരത്തേ കാണാതായിരുന്ന ഭര്‍ത്താവിനെ പൊലീസ് പിടികൂടി. ഇയാളുടെ നാലാമത്തെ ഭാര്യയാണിത്. ആദ്യഭാര്യമാര്‍ ഇയാളെ ഉപേക്ഷിച്ചിരുന്നു മൂന്നാമത്തെ ഭാര്യ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതാണ്. യുവതിമറ്റൊരു ബന്ധമുണ്ടെന്ന പേരില്‍ ഭര്‍ത്താവ് വഴക്കുണ്ടാക്കിയിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.