പീഡനശ്രമം തടഞ്ഞ യുവതിയെ മൂന്നംഗസംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Web Desk

റായ്പൂര്‍

Posted on May 09, 2020, 6:27 pm

ലൈംഗിക പീഡനശ്രമം തടഞ്ഞതിന് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. സംഭവവുമായി ബംന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന തക്കത്തിനാണ് 27കാരിയെ മൂന്നംഗസംഘം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പ്രതിരോധിച്ച യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബിലാസ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ നിലവിളി ശബ്ദം കേട്ട് തൊട്ടടുത്ത ബന്ധുവീട്ടില്‍ നിന്ന് ഭര്‍ത്താവ് ഓടിയെത്തിയെങ്കിലും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ തീ അണച്ച് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Eng­lish sum­ma­ry: woman set ablaze for resist­ing molesta­tion

You may also like this video