ഓടുന്ന ട്രെയിനില്‍ നിന്നും ഇറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Web Desk

ഗാന്ധിനഗര്‍

Posted on January 12, 2019, 10:09 am

ഓടുന്ന ട്രെയിനില്‍ നിന്നും ഇറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രെയിനില്‍ നിന്നും ഇറങ്ങുന്ന വഴി പ്ളാറ്റ്ഫോമിന്‍റെയും ട്രെയിനിന്‍റെയും ഇടയിലേക്ക് യുവതി കാല്‍ വഴുതി വീഴുകയായിരുന്നു. ജനുവരി 10 ന് ഗുജറാത്തിലെ ഡഹോഡ് സ്‌റ്റേഷനിലാണ് സംഭവം. കണ്ടുനിന്നവരുടെയും യാത്രക്കാരുടെയും പെട്ടെന്നുള്ള ഇടപെടലിലാണ് യുവതി രക്ഷപ്പെട്ടത്.

ഈ നാടകീയ രംഗങ്ങള്‍ റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിയുകയും തുടര്‍ന്ന് അധികൃതര്‍ പുറത്തുവിടുകയുമായിരുന്നു.