29 March 2024, Friday

Related news

March 24, 2024
February 23, 2024
December 12, 2023
September 29, 2023
September 28, 2023
September 4, 2023
July 18, 2023
July 16, 2023
July 6, 2023
June 29, 2023

യുവതി കുത്തേറ്റു മരിച്ച സംഭവം: പ്രതി പൊലീസ് കസ്റ്റഡിയിൽ

Janayugom Webdesk
തിരുവനന്തപുരം
February 11, 2022 8:53 am

അമ്പലമുക്കില്‍ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുത്തു. പേരൂർക്കടയിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ് പ്രതി. തമിഴ്നാട് സ്വദേശിയായ രാജേഷ് എന്നയാളെ തമിഴ്നാട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ യുവതി കഴുത്തിനു കുത്തേറ്റാണ് മരിക്കുന്നത്. സമീപത്തെ കടകളിൽനിന്നും മറ്റും ലഭിച്ച സിസി ടിവി ദൃശ്യങ്ങളുടെ സൂചനയാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. യുവതിയുടെ കഴുത്തിൽ കിടന്ന മാല നഷ്ടമായിരുന്നു. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം എന്ന നിഗമനത്തിലായിരുന്നു പൊലീസ്.

eng­lish summary;Woman stabbed to death: Defen­dant in police custody

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.