കൊല്ലത്ത് യുവതിയെ അയല്‍വാസി കുത്തികൊലപ്പെടുത്തി

Web Desk

കൊല്ലം

Posted on October 30, 2020, 10:42 am

കൊല്ലത്ത് യുവതിയെ കുത്തികൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവില്‍ സ്വദേശിനി അഭിരാമിയാണ് അയല്‍വാസിയായ ഉമേഷേ് ബാബുവിന്റെ കുത്തേറ്റ് മരിച്ചത്. യുവതിയുടെ അമ്മയായ ലീനയ്ക്കും കുത്തേറ്റു. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. അഭിരാമിയുടെ വീടിന് സമീപത്തൂടെയാണ് ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുള്ള മലിനജലം ഒഴുക്കിയിരുന്നത്. ഇന്നലെ രാത്രി ഉമേഷ് ബാബു കത്തിയുമായെത്തി അഭിരാമിയേയും ലീനയേയും ആക്രമിക്കുകയായിരുന്നു. അഭിരാമി സംഭവ സ്ഥലത്തുതന്നെ മരിച്ചു.

Eng­lish sum­ma­ry: Woman stabbed to death in Kollam

You may also like this video: