Janayugom Online
Kidney Stone- Janayugom

പുറം വേദനയുമായി ചെന്ന യുവതിയുടെ കിഡ്നിയില്‍ നിന്നും കണ്ടെത്തിയത് 3000 കല്ലുകള്‍

Web Desk
Posted on July 26, 2018, 6:24 pm

പുറം വേദനയും പനിയുമായി ആശുപത്രിയില്‍ ചെന്ന അമ്പത്തിയാറുകാരിയുടെ കിഡ്നിയില്‍ നിന്നും കണ്ടെത്തിയത് 3000 കല്ലുകള്‍. ചൈനയിലെ ഛാങ്സൂയിലെ വുജിന്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കാലമായി യുവതിക്ക് പുറം വേദന അനുഭവപ്പെട്ടിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം, യുവതിയുടെ വലതു കിഡ്നിയില്‍ നിന്നും കല്ലുകള്‍ കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കല്ലുകള്‍ എണ്ണിത്തീര്‍ക്കാന്‍ ഏകദേശം ഒരു മണിക്കൂര്‍ സമയം എടുക്കേണ്ടി വന്നു. 2,980 കിഡ്നി കല്ലുകളാണ് കണ്ടെടുത്തത്. വര്‍ഷങ്ങളായി യുവതിക്ക് വൃക്കയില്‍ കല്ലുണ്ട്, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മഹാരാഷ്ട്രയിലെ ധനരാജ് വാഡിലിനില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന 1,72,155 കല്ലുകള്‍ കണ്ടെത്തി ഗ്വിന്നസ് ലോക റെക്കോര്‍ഡ് നേടിയത്.