Web Desk

August 01, 2020, 10:00 pm

കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മമേകി

Janayugom Online

കണ്ണൂർ (പരിയാരം): കോവിഡ് പോസിറ്റീവായ കണ്ണൂർ സ്വദേശിനിയായ 32 കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സിസേറിയനിലൂടെ ഉച്ചയ്ക്ക് 12.29,12.30 മണിയോടെയാണ് 2 ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഐവിഎഫ് ചികിത്സ വഴി ഗർഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികൾക്ക് ജന്മം നൽകിയത് ഇന്ത്യയിൽ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗർഭിണിയാണ് ഇന്ന് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഒമ്പതാമത്തെ സിസേറിയൻ വഴിയുള്ള പ്രസവമാണിത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ എസ് അജിത്ത്, അസോസിയേറ്റ് പ്രൊഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് പൂർണ്ണ കോവിഡ് സുരക്ഷാ സംവിധാനങ്ങളോടെ സർജറി നടത്തിയത്. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കോവിഡ് രോഗത്തെ തുടർന്നുള്ള പ്രതിസന്ധികളും ഇരട്ടക്കുട്ടികളാണെന്നതും സർജറി സങ്കീർണ്ണമാക്കിയിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു.

അമ്മയുടേയും രണ്ട് കുട്ടികളുടേയും ആരോഗ്യനില നിലവിൽ ആശങ്കാജനകമല്ല. സംസ്ഥാനത്താദ്യമായി ഒരു കോവിഡ് പോസിറ്റീവ് രോഗി പ്രസവിച്ചതും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു.

Sub: woman test covid pos­i­tive deliv­er twin baby

You may like this video also