എച്ച് ആര് മാനേജറെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സ്ത്രീയെ പുനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബലാത്സംഗം ചെയ്തുവെന്ന് കേസ് കൊടുക്കുമെന്നാണ് യുവതി ഭീഷണിപ്പെടുത്തിയത്. ആദ്യ ഗഡുവായി ഇവര്‍ 45000 രൂപ കൈപ്പറ്റിയിരുന്നു. ബാക്കി 655000 രൂപ എച്ച് ആര് മാനേജര്‍ നല്‍കാതായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പരാതി ലഭിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇന്‍സ്പെക്ടര്‍ രാജേന്ദ്ര മൊഹൈല്‍ സബ് ഇന്‍സ്പെക്ടര്‍ നിലേഷ് കുമാര്‍ മഹാദിക് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയ്ക്ക് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജനുവരി 29 വരെയാണ് റിമാൻഡ്.
English Summary: Woman threaten hr manager for rape.
you may also like this video;