ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് അറസ്റ്റിലായത്. ചൂണ്ടി സ്വദേശി ടെസിയെ ആണ് ഇയാൾ ആക്രമിച്ചത്. ആലുവയിൽ സ്കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്കിൽ തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.
മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യമാണ് ടെസിയെ ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. യുവതി ഓടി അടുത്തുള്ള കടയിലേക്ക് കയറുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ടെസി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.