Web Desk

മാനന്തവാടി

February 03, 2020, 4:56 pm

യുവതിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Online

കുറുക്കന്‍ മൂലയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കന്‍ മൂല കളപ്പുര കോളനിയിലെ പാറ്റയുടെ മകള്‍ ശോഭ (28) യെയാണ് വീടിനടുത്ത് കളപ്പുര ജിനു എന്നയാളുടെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ കാണാതായ ശോഭയെ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കൃഷിയിടത്തില്‍ പുല്ലുമുറിക്കാന്‍ പോയവരാണ് മരിച്ച നിലയില്‍ കണ്ടത്.

ശോഭയുടെ അച്ചന്‍ നേരത്തെ മരിച്ചതാണ്. ഭര്‍ത്താവ് സുരേഷ് ഉപേക്ഷിച്ചു പോയി. രണ്ട് മക്കളും ശോഭയും അമ്മയും ഒരുമിച്ചാണ് താമസം. സഹോദരങ്ങളും വീടിനടുത്താണ് താമസം.

കൂലിപണിക്കാരിയായ ശോഭയ്ക്ക് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അമ്മയോടൊപ്പം ഞായറാഴ്ചയും ശോഭ മദ്യപിച്ചിരുന്നു. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ ശോഭയെ കാണാതാവുകയായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന അല്ലു, അര്‍ജുന്‍ എന്നിവരാണ് മക്കള്‍. ഇരുവരും തിരുനെല്ലി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

woman was found dead in the field

YOU MAY ALSO LIKE THIS VIDEO