Web Desk

ലഖ്നൗ

January 16, 2021, 9:50 pm

പരാതിയുമായി എത്തിയ യുവതിയെ പൊലീസ് ബലാത്സംഗം ചെയ്തു

Janayugom Online

ഉത്തർപ്രദേശിൽ സ്ത്രീധനപീഡന പരാതിയുമായി സമീപിച്ച യുവതിയെ പൊലീസ് ബലാത്സംഗത്തിനിരയാക്കി. യുപിയിലെ ഷഹ്ജൻപൂരിലാണ് സംഭവം. ജലാലബാദ് പൊലീസ് സ്റ്റേഷനിലെ എസ് ഐയാണ് തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. രണ്ട് പ്രാവശ്യം പീഡനത്തിനിരയാക്കിയതായും യുവതി പരാതിയിൽ പറഞ്ഞു. 

ഭർത്താവിനെതിരെ സ്ത്രീധനപീഡന പരാതിയുമായി ചെന്നപ്പോഴാണ് തന്നെ ആദ്യം പീഡനത്തിനിരയാക്കിയതെന്നും യുവതി പറഞ്ഞു. കഴി‍ഞ്ഞ സെപ്റ്റംബർ രണ്ടിന് പരാതിയുമായി ചെന്നപ്പോഴും പിന്നീട് ജനുവരി ഒന്നിന് എസ്ഐ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകാൻ ചെന്നപ്പോഴുമാണ് പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. സംഭവത്തിൽ എസ്ഐയെ സ്ഥലം മാറ്റിയതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു. 

ENGLISH SUMMARY:woman who came with the com­plaint was raped by the police
You may also like this video