19 April 2024, Friday

Related news

December 31, 2023
November 1, 2023
September 14, 2023
July 20, 2023
June 3, 2023
May 29, 2023
May 16, 2023
April 27, 2023
March 27, 2023
March 26, 2023

യുവതിയുടെയും എട്ടുവയസുകാരിയുടെയും തലയില്ലാത്ത മൃതദേഹങ്ങള്‍

ഉപേക്ഷിച്ച ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിച്ചതില്‍ കാമുകന്റെ പ്രതികാരം
web desk
പറ്റന
March 26, 2023 7:03 pm

ഒരിക്കല്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിച്ച യുവതിക്ക് കാമുകന്‍ നല്‍കിയത് പടുമരണം. ഒപ്പം മകളുടെയും ജീവനെടുത്തു. ബിഹാര്‍ മധുബനി രതൗലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. ഗ്രാമവാസികളായ മാലാദേവി (25), എട്ട് വയസുള്ള അരുഷി കുമാരി എന്നിവരുടെ മൃതദേഹങ്ങള്‍ തലയില്ലാത്ത നിലയില്‍ രതൗലിയിലെ നദിക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ മാലാദേവിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസമാണ് വസ്ത്രങ്ങള്‍ കണ്ട് തിരിച്ചറിഞ്ഞത്. രണ്ട് മൃതദേഹങ്ങളുടെയും തല ഇതുവരെ കണ്ടെത്താനായിട്ടില്ല.

പുല്ല് വെട്ടാന്‍ പോയ സ്ത്രീയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഉടനെ ഇവരുടെ വീടിനടത്തെത്തി ആളുകളെ വിളിച്ചുകൂട്ടി വിവരം കൈമാറി. ഗ്രാമവാസികളാണ് പൊലീസിനെ അറിയിച്ചത്. മാലാദേവിക്കൊപ്പം താമസിച്ചിരുന്ന യുവാവാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെയും കൊലപ്പെടുത്തി നദിക്കരയില്‍ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങിയതാണെന്ന് മാലാദേവിയുടെ കുടുംബം ആരോപിക്കുകയും ചെയ്തു. യുവാവുമായി ഇടക്കാലത്ത് മാലാദേവി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാരും വെളിപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി മുന്‍ ഭര്‍ത്താവിനെ കുറച്ചുദിവസം മുമ്പ് പുനര്‍വിവാഹം ചെയ്തതായി മനസിലാക്കിയത്. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. മൃതദേഹങ്ങളുടെ തലകള്‍ക്കായും പ്രതിക്കുവേണ്ടിയും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുമുണ്ട്.

Eng­lish Sam­mury: A young woman who remar­ried her hus­band who left her was killed by her boyfriend

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.