Janayugom Online
reform sabarimala

23ന് മലചവിട്ടാന്‍ തയ്യാറായി 500 ഓളം യുവതികള്‍

Web Desk
Posted on December 16, 2018, 1:46 pm

തിരുവനന്തപുരം: നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശബരിമല ചവിട്ടാന്‍ 23ന് അഞ്ഞൂറോളം യുവതികളെത്തുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള പത്ത് യുവതികളുണ്ടാകും.

തമിഴ്‌നാട്ടിലെ പ്രമുഖ സ്ത്രീ അവകാശ സംരക്ഷണ സംഘം മനീതിയാണ് ഭക്തരെ ശബരിമലയില്‍ എത്തിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശം വിവാദമായ സാഹചര്യത്തില്‍ സ്ത്രീകളെ എത്തിക്കുന്നതിന് കേരള സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരുന്നതായും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും മനീതി പറഞ്ഞു.