ആറ് മാസം ചികിത്സിച്ചിട്ടും മുഖത്തെ നീര് മാറിയില്ല: കാരണം ഞെട്ടിക്കുന്നത്

Web Desk
Posted on December 08, 2019, 10:59 am

തൊടുപുഴ: ആറ് മാസം ചികിത്സിച്ചിട്ടും യുവതിയുടെ മുഖത്തെ നീര് മാറിയില്ല. ഒടുവിൽ കണ്ടു പിടിച്ചത് ഞെട്ടിക്കുന്ന കാരണം. കണ്ണിനും, മൂക്കിനും ഇടയില്‍ നീരുമായാണ് കരിമണ്ണൂര്‍ പാറയ്ക്കല്‍ ബിനോയിയുടെ ഭാര്യ ധന്യ(36) ആശുപത്രിയിലെത്തിയത്. തുള്ളിമരുന്നാണ് അന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയത്. ഇത് ഒഴിച്ചിട്ടും കുറവ് വരാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി.

you may also like this video

ഒടുവിൽ ഇവിടത്തെ ഡോക്ടർ പോളാണ് യുവതിക്ക് ബാധിച്ച അസുഖം കണ്ടുപിടിക്കുന്നത്. ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗമാണ് ഇതെന്ന് ഡോക്ടർ മനസിലാക്കി. രോഗം മറ്റൊന്നുമല്ല. വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപെഴകലില്‍ നിന്നോ, മുഖം കഴുകിയപ്പോള്‍ വെള്ളത്തില്‍ നിന്നോ വളരെ നേർത്ത ഒരു തരം വിര യുവതിയുടെ മുഖത്ത് കയറിക്കൂടിയതാണ്. കണ്ണിൽ നിന്നും ഇറങ്ങി മുക്കിനടുത്ത് എത്തിയതാകാം എന്നാണ് ഡോക്ടർ പറയുന്നത്. ഒടുവില്‍ കണ്ണിനും മൂക്കിനും ഇടയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അര സെന്റീ മീറ്റര്‍ നീളമുള്ള നൂല്‍പുഴുവിനെയാണ് പുറത്തെടുത്തത്. വളരെ നേർത്ത പുഴു ആയതിനാലാണ് സ്കാനിങ്ങുകൾ നടത്തിയിട്ടും പുഴുവിനെ തിരിച്ചറിയാൻ സാധിക്കാതിരുന്നത്.