Tuesday
17 Sep 2019

ആദ്യ പ്രസവം കഴിഞ്ഞ് 26 ദിവസത്തിന് ശേഷം ഇരട്ടക്കുട്ടികള്‍

By: Web Desk | Thursday 28 March 2019 3:26 PM IST


ധാക്ക: വൈദ്യശാസ്‌ത്രം വിഷമത്തിലായി , ആദ്യ പ്രസവം കഴിഞ്ഞ് 26 ദിവസം കഴിഞ്ഞ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി ഇരുപതുകാരി. ആരിഫ സുല്‍ത്താന എന്ന യുവതിയാണ് മാസം തികയാതെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ മാസം അവസാനമായിരുന്നു ആരിഫ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

ആരിഫയ്ക്ക് രണ്ടാമതൊരു ഗര്‍ഭപാത്രമുണ്ടെന്ന കാര്യം അന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞില്ല. ആദ്യ പ്രസവശേഷം വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരിഫയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോള്‍ നടന്ന പരിശോധനയിലാണ് രണ്ടാം ഗര്‍ഭപാത്രത്തില്‍ ഇരട്ടക്കുട്ടികളുണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഇരുപത്താറ് ദിവസങ്ങള്‍ക്ക് ശേഷം ആരിഫ ആണ്‍കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും സിസേറിയനിലൂടെ ജന്മം നല്‍കി. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യ പ്രസവത്തിന് മുമ്ബ് സ്‌കാനിങ് നടത്തിയിരുന്നില്ല.

Related News