October 1, 2023 Sunday

Related news

September 29, 2023
September 27, 2023
September 26, 2023
September 22, 2023
September 18, 2023
September 12, 2023
September 10, 2023
September 10, 2023
September 9, 2023
September 5, 2023

യുവതിയുടെ മൃതദേഹം കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
കോയമ്പത്തൂർ
September 7, 2021 5:06 pm

തമിഴ്‌നാട് കോയമ്പത്തൂർ ചിന്നിയം പാളയത്തിന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം കാറില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. അവിനാശി റോഡിലാണ് പുലർച്ചേയാണ് അർധ നഗ്നമായ മൃതദേഹം കണ്ടെത്തിയത്. മറ്റുു വാഹനങ്ങൾ കയറിയിറങ്ങിയ നിലയിലായിരുന്നു.

ആദ്യം അപകടമരണമാണെന്ന് കരുതിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നെന്ന് കണ്ടെത്തിയത്. തുടർന്ന് പിന്നാലെ വന്നിരുന്ന വാഹനങ്ങൾ മൃതദേഹത്തിന് മുകളിലൂടെ കയറിയിറങ്ങിയതും ദൃശ്യങ്ങളിൽ ഉണ്ട്. മൃതദേഹത്തിന്റെ മുഖവും തലയും തകർന്ന നിലയിലാണ്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

സെക്ഷൻ 174 സിആർപിസി (സംശയാസ്പദമായ മരണം) പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവം കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളെന്ന് പൊലീസ് പറഞ്ഞു. മരിച്ച വ്യക്തിയെ തിരിച്ചറിയുന്നതിനും വാഹനം തിരിച്ചറിയുന്നതിനും രണ്ട് പ്രത്യേക ടീമുകളായി അന്വേഷണ സംഘത്തെ തിരിച്ചിട്ടുണ്ട്.

ENGLISH SUMMARY:The wom­an’s body was thrown out of the car; Video
You may also like this video

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.