Monday
18 Feb 2019

കാണാതായ യുവതിയുടെ ശരീരം കറിവച്ച നിലയില്‍

By: Web Desk | Wednesday 24 January 2018 11:56 AM IST

തെക്കന്‍ മെക്‌സിക്കോയില്‍ കാണാതായ യുവതിയുടെ കഷണങ്ങളാക്കിയ ശരീരം മുന്‍ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളയില്‍ പാകപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 25 കാരിയായ മഗ്ദലീന അഗ്വിലര്‍ റൊമേറോയുടെ ശരീരഭാഗങ്ങളാണ് മുന്‍ ഭര്‍ത്താവ് സീസര്‍ ഗോമസ് ആര്‍സിനീഗയുടെ വീടിന്റെ അടുക്കളയില്‍ കണ്ടത്. ടാക്‌സ്‌കോ സിറ്റിയില്‍ തന്റെ വീട്ടില്‍നിന്നും ജനുവരി 13ന് രാവിലെ മുന്‍ഭര്‍ത്താവിന്റെ വീട്ടിലേക്ക് കുട്ടികളെ വിളിക്കാനായി പോയതാണ് മഗ്ദലീന. കൈകാലുകള്‍ സ്റ്റൗവില്‍ വച്ച പാത്രത്തിനുള്ളിലും പാകംചെയ്ത അരക്കെട്ടുഭാഗം മറ്റൊരു പാത്രത്തിലും കണ്ടെത്തി. അടുക്കളയിലെ ഫ്രിഡ്ജില്‍ ബാക്കി ശരീരഭാഗങ്ങളും സൂക്ഷിച്ചിരുന്നു. പ്രതി അറസ്റ്റിലാണോ എന്നകാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Related News