25 April 2024, Thursday

വ്യോമസേനയിൽ അടുത്ത വർഷം മുതൽ വനിതാ അ​ഗ്നിവീർ: പ്രഖ്യാപനവുമായി സേനാ മേധാവി

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2022 7:09 pm

അടുത്ത വർഷം മുതൽ വ്യോമസേന അഗ്നിവീർ പദ്ധതിക്ക് കീഴിൽ വനിതാ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ഇന്ത്യൻ വ്യോമസേനാ ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി അറിയിച്ചു. ഇന്ത്യൻ വ്യോമസേന രൂപീകൃതമായി 90 വർഷം പൂർത്തിയാകുന്ന വേളയിലായിരുന്നു പ്രഖ്യാപനം. വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായി പുതിയ ആയുധ സംവിധാന ശൃംഖല രൂപവത്കരിക്കുമെന്നും മേധാവി അറിയിച്ചു.

ഇതാദ്യമായാണ് അദർ റാങ്ക് തലത്തിൽ സേനയിൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് വ്യോമസേന അവസരം പ്രഖ്യാപിക്കുന്നത്. നാവികസേനയും കരസേനയും അഗ്നിവീർ പദ്ധതിയിൽ സ്ത്രീകളെ ഒആർമാരായി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അടുത്ത വർഷം റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഏകദേശം 3,500 അഗ്നിവീരന്മാരെ ഉൾപ്പെടുത്താനാണ് വ്യോമസേന പദ്ധതിയിടുന്നത്. ഈ വർഷം ഡിസംബറിൽ മൊത്തം 3,000 പുരുഷ അഗ്നിവീരന്മാർ സേവനത്തിനായി സേനയിൽ ചേരും. പുതിയ ശൃംഖല രൂപവത്കരിക്കുന്നതോടെ ചെലവ് ഇനത്തിൽ 3,400 കോടി രൂപയുടെ ലാഭമുണ്ടാക്കാനാകും. സേനയിലെ എല്ലാത്തരം ആധുനിക ആയുധ സംവിധാനങ്ങളും ഈ ശൃംഖല കൈകാര്യം ചെയ്യും.

Eng­lish Sum­ma­ry: women Agniveers from next year: IAF chief’s announcements
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.