Web Desk

പാലക്കാട്

July 14, 2021, 2:54 pm

പാലക്കാട് ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവം; വനിതാ കമ്മീഷൻ ഇടപെട്ടു, ഭർത്താവിനെതിരെ കേസ്

Janayugom Online

പാലക്കാട് ധോണിയിൽ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഭർത്താവ് പുറത്താക്കിയ സംഭവത്തിൽ വനിതാ കമ്മീഷന്റെ ഇടപെടല്‍. യുവതിയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്കും പൊലീസിനും നിർദേശം നൽകി.  സംഭവത്തിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുക്കുകയും ചെയ്തു. ഭാര്യക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന വനിത സംരക്ഷണ ഓഫീസറുടെ ഉത്തരവ് ലംഘിച്ചതിനാണ് ധോണി സ്വദേശി മനുകൃഷ്ണനെതിരെ നടപടി. ഇയാൾ വീട് പൂട്ടിയിട്ട് മുങ്ങിയിരിക്കുകയാണ്. വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അറിയിച്ചു.

ഗാര്‍ഹിക‑സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ഇനി നേരിട്ട് പരാതി നല്‍കാം

ഫോണ്‍: 9497900999, 9497900286

ഇ‑മെയില്‍: aparajitha.pol.gov.in

Eng­lish sum­ma­ry:  Women and child forced to stay out­side at palakkad followup

You may also like this video: