June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

അക്രമിയെ വധിച്ചു: യുപിയിൽ ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു

By Janayugom Webdesk
January 31, 2020

പിറന്നാൾ വിരുന്നിനെത്തിയ 20 കുട്ടികളെയും ഏതാനും സ്ത്രീകളെയും തടവിലാക്കിയ കൊലക്കേസ് പ്രതിയെ വധിച്ച് പൊലീസ് ബന്ദികളെ രക്ഷിച്ചു. ഇന്നു പുലർച്ചെയോടെയാണ് ഇവരെ മോചിപ്പിച്ചത്. ഉത്തർപ്രദേശിലെ കതാരിയ ഗ്രാമത്തിലാണ് നാടിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. കൊലക്കേസിൽ പ്രതിയായ സുഭാഷ് ബതാം എന്നയാളാണ് കുട്ടികളെയും സ്ത്രീകളെയും മകളുടെ പിറന്നാൾ ആഘോഷത്തിനായി ക്ഷണിച്ചുവരുത്തി വീടിന്റെ നിലവറയിൽ തടവിലാക്കിയത്.

6 മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് തടവിലാക്കപ്പെട്ടത്. സംഭവം നടന്നയുടൻ സ്ഥലത്ത് യുപി ഭീകര വിരുദ്ധ സേന എത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പിന്നീട് പൊലീസിന്റെയും കമാൻഡോകളുടെയും നേതൃത്വത്തിൽ നടന്ന രക്ഷാശ്രമത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. പൊലീസുകാർക്കും പ്രദേശവാസികൾക്കും നേരെ ബതാം വീടിനുള്ളിൽ നിന്ന് പലവട്ടം വെടിയുതിർത്തു. ഇയാളുടെ കൈവശം തോക്കും ഗ്രനേഡും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബതാം പരോളിൽ ഇറങ്ങിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Women and chil­dren were released in up

You may also like this this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.